Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂണിറ്റി എഫ് സി മഴവില്ല് കായിക ക്യാമ്പ് നാളെ തുടങ്ങും

01 Feb 2025 12:46 IST

enlight media

Share News :

കോഴിക്കോട് ജില്ലയിലും പരിസരത്തുമുള്ള ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി യൂണിറ്റി ഫുട്ബോൾ ക്ലബ്‌ നടത്തുന്ന സൗജന്യ കായിക ക്യാമ്പ് മഴവില്ല് നാളെ കേരളാ ടൂറിസം പൊതുമരാമത്ത് മന്ത്രി adv മുഹമ്മദ്‌ റിയാസ് ഉൽഘാടനം ചെയ്യും.


ഫറോക്ക് ചെറുവണ്ണൂർ കുണ്ടായിത്തോട് വക്കാ വക്കാ ടർഫിൽ ഫുട്‌ബോൾ മേഖലയിലേയും പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരും ചേർന്ന് നടത്തുന്ന ക്യാമ്പിന് പ്രമുഖ ഫുട്ബോൾ ക്ലബ് ഗോകുലം എഫ് സി യാണ് മുഖ്യ സ്പോൺസറായുള്ളത്.


എല്ലാ ഞായർ രാവിലെ 8 മണി മുതൽ 10 വരേ യുള്ള ക്യാമ്പിന് 10 ലതികം ട്രെയിനർമാർ സജ്ജമായികഴിഞ്ഞു.


ശാരീരിക അവസ്ഥകൊണ്ടു അവസരങ്ങൾ നിഷേധിക്കപെട്ട കുട്ടികൾക്ക് മനസ്സിക ശാരീരിക വളർച്ചയും സാമൂഹ്യ ഇടപെടലിനും സന്തോഷത്തിനും വേണ്ടിയാണ് കായിക ക്യാമ്പ് യൂണിറ്റി എഫ് സി സംഘടിപ്പിക്കുന്നത്.


ഗോകുലം ഗ്രൂപ്പ്‌ ഡി ജി എം ബൈജു എം കെ മുഖ്യഥിതിയാവുന്ന ചടങ്ങിന് ശേഷം പ്രമുഖ ഗായകൻ മുജീബ് കല്ലായി പാലത്തിന്റെ സംഗീതവിരുന്നും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു.

Follow us on :

More in Related News