Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർഗിൽ യുദ്ധ വിജയ രജത ജൂബിലി ആഘോഷം 2024

13 Aug 2024 19:49 IST

MUKUNDAN

Share News :

ചാവക്കാട്:അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്തിന്റെയും പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെയും സംയുക്താ ഭിമുഖ്യത്തിൽ അന്തരിച്ച പൂർവ്വ സൈനീകരായിരുന്ന ഹവിൽദാർ എം കെ അപ്പുകുട്ടൻ,കോർപ്പറൽ ഭാസ്കരൻ,പനക്കൽ ചന്ദ്രൻ എന്നിവരുടെ സഹധർമിണികളെ പെരിങ്ങാട് കോരമ്പിൽ തറവാട് മുറ്റത്ത് വെച്ച്‌ ആദരിച്ചു.പൂർവ്വ സൈനീകരും പരിഷത്ത് അംഗങ്ങളുമായ വാറന്റ് ഓഫീസർ പി.കെ.കൊച്ചുമോൻ,നായിബ് സുബേദാർ ഉണ്ണികൃഷ്ണൻ,മാധ്യമ പ്രവർത്തകൻ കെ.സി.ശിവദാസ് എന്നിവരേയും പൊന്നാടയും,ഫലകവും,ബാഡ്ജും അണിയിച്ച്‌ ആദരിച്ചു.കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് "യുദ്ധ സേവാ മെഡൽ"കരസ്തമാക്കിയ ബ്രിഗേഡീയർ എൻ.എ.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗം പൈതൃകം കോർഡിനേറ്റർ അഡ്വ.രവി ചങ്കത്ത് ഉദ്ഘാടനം ചെയ്തു.കെ.കെ.വാസു,മനോരമ ടീച്ചർ,വിജയകുമാർ,കേണൽരാജു,മധു കെ.നായർ,കെ.കെ.ദാസൻ,ശ്രീകുമാർ പി.നായർ,കെ.കെ.വേലായുധൻ എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News