Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ കഴിയില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

27 Jan 2025 19:28 IST

ജേർണലിസ്റ്റ്

Share News :



ഇടുക്കി: രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ വിധ്വംസക ശക്തികള്‍ എത്ര ശ്രമിച്ചാലും സാധിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി ഐ.ഡി.എ മൈതാനത്ത് രാജ്യത്തിന്റെ 76-ാംമത് റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടിയില്‍ സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ പലതും അരാജകാവസ്ഥയെയും സാമ്പത്തിക പ്രതിസന്ധിയേയും നേരിടുന്ന സ്ഥിതിയാണ് ചുറ്റിലും. മതരാഷ്ട്ര വാദങ്ങളോട് സന്ധിയില്ലാതെ ജനാധിപത്യത്തിനും മതേതരത്വത്തിനും മാതൃകയായി തുടരാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞു. ആരു ശ്രമിച്ചാലും നമ്മള്‍ പുലര്‍ത്തുന്ന മതേതര ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നമ്മുടെ സംസ്ഥാനം വലിയ പങ്കാണ് വഹിക്കുന്നത്. രാജ്യത്തെ സകലവികസന സൂചികകളിലും കേരളത്തിന്റെ സ്ഥാനം ഒന്നാമതാണെന്നത് ഏതൊരു മലയാളിയെയും സന്തോഷിപ്പിക്കുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ടൂറിസം രംഗങ്ങളിലെല്ലാം ഇടുക്കി ജില്ല സമീപകാലത്ത് വലിയ കുതിപ്പാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. മുഖ്യാതിഥിയായ മന്ത്രി റോഷി അഗസ്റ്റിനെ ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി, ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ്, സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, എ.ഡി.എം: ഷൈജു പി. ജേക്കബ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് പരേഡ് പരിശോധിച്ചു. ഉടുമ്പഞ്ചോല പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറും പരേഡ് കമാന്ററുമായ പി.ഡി അനൂപ് മോന്റെ നേതൃത്വത്തില്‍ ബാന്‍ഡ് സംഘം ഉള്‍പ്പെടെ 21 പ്ലറ്റുണുകളാണ് അണിനിരന്നത്. 

ആര്‍.എസ്.ഐ. കെ ജി ബിജു മോന്‍ നയിച്ച ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇടുക്കി, കട്ടപ്പന എസ്.ഐ സിബി തോമസ് നയിച്ച ലോക്കല്‍ പോലീസ് (പുരുഷന്‍), എസ്.ഐ ആതിര പവിത്രന്‍ നയിച്ച ലോക്കല്‍ പോലീസ്(വനിത), എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.പി. പ്രമോദ് നയിച്ച എക്‌സൈസ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജയ് ഘോഷ് നയിച്ച ഫോറസ്റ്റ്, പി ജി അഭിലാഷ് മോന്‍ (സര്‍ക്കാര്‍ കോളജ്, കട്ടപ്പന) , വിഷ്ണു രാജന്‍ നാടാര്‍ (സെന്റ് ജോര്‍ജ് എച്ച് എസ് എസ് വാഴത്തോപ്പ്) എന്നിവര്‍ നയിച്ച എന്‍.സി.സി സീനിയര്‍ ഡിവിഷന്‍, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ ജീവപ്രസാദ്, ലിയ സൂസന്‍ സാബു എന്നിവര്‍ നയിച്ച എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍, പൈനാവ് എം ആര്‍ എസിലെ സോന കെ ദാസ്, അലീന ജോസ്, എന്‍ എച്ച്.എസ്.എസ് നങ്കിസിറ്റിയിലെ ജെറിന്‍ ബൈജു, സെന്റ് ജോര്‍ജ് എച്ച് എസ് വാഴത്തോപ്പിലെ ഗോകുല്‍ എസ്. നായര്‍, ഹലോണ ജതീഷ് എന്നിവര്‍ നയിച്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, ജവഹര്‍ നവോദയ വിദ്യാലയത്തിലെ അഭിനവ് കെ. ജയരാജ്, പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ എസ്.നിരഞ്ജന്‍ എന്നിവര്‍ നയിച്ച സ്‌കൗട്ട്, ജവഹര്‍ നവോദയ വിദ്യാലയത്തിലെ ശിവാനി ഗിരീഷ്, പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ബിസ്മിധീ ഇബ്രാഹിം എന്നിവര്‍ നയിച്ച സ്‌കൗട്ട് ഗൈഡ്‌സ് എന്നീ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ഇടുക്കി ജില്ലാ ആംമ്ഡ് റിസര്‍വിലെ ബെന്നി കെ. മാമന്‍,

പൈനാവ് എം.ആര്‍.എസിലെ ടി.കെ സുപര്‍ണ, നങ്കിസിറ്റി എസ്.എന്‍.എച്ച്. എസ്.എസിലെ മീനാക്ഷി അഭിലാഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള ബാന്‍ഡ് ടീം പരേഡിന് താളമൊരുക്കി. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഹെല്‍ന ബെന്നി 

ദേശീയ ഗാനവും ജവഹര്‍ നവോദയ വിദ്യാലയത്തിലെ ജോസഫ് ജെയിംസ്, പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ മെഹ്‌റിന്‍ നാസര്‍ എന്നിവര്‍ ദേശഭക്തി ഗാനവും ആലപിച്ചു.

പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി.

ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇടുക്കി, എന്‍.സി.സി

സീനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ ഗവ. കോളജ് കട്ടപ്പന, ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, സ്റ്റുഡന്റസ് പോലീസ് ബോയ്‌സ് വിഭാഗത്തില്‍ എം.ആര്‍.എസ് പൈനാവ്, എന്‍ എച്ച് എസ് എസ് നങ്കി സിറ്റി, സ്‌കൗട്ട് വിഭാഗത്തില്‍ ജവഹര്‍ നവോദയ കുളമാവ്, ഗൈഡ്‌സ് വിഭാഗത്തില്‍ എം ആര്‍ എസ് പൈനാവ്, കേന്ദ്രീയ വിദ്യാലയ പൈനാവ്, ബാന്‍ഡ് വിഭാഗത്തില്‍ നങ്കിസിറ്റി എസ്. എന്‍. എച്ച്. എസ്. എസ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാപഞ്ചായത്തംഗം കെ.ജി സത്യന്‍ എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News