Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം..

10 Nov 2025 17:58 IST

MUKUNDAN

Share News :

ചാവക്കാട്:2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ചാവക്കാട് നഗരസഭ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതം ആശംസിച്ചു.നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ സി.എൽ.ടോണി റിപ്പോർട്ട് അവതരിപ്പിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.അബ്ദുൾ റഷീദ്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,മുൻ ചെയർമാനും കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,21-ാം വാർഡ് കൗൺസിലർ രഞ്ജിത്ത് കുമാർ,വ്യാപാരി വ്യവസായി ഏകോപന സമ്മതി പ്രതിനിധി അബ്ദുൽ ഹമീദ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.എച്ച്.അക്ബർ,എ.എ.ശിവദാസ്,വർഷ മണികണ്ഠൻ,പി.കെ.സെയ്താലികുട്ടി,ആർ.ടി.ഗഫൂർ,എം.മോഹൻദാസ്,ടി.പി.ഷാഹു,സൈമൺ മാസ്റ്റർ,ഖാദർ ചക്കര എന്നിവർ സംസാരിച്ചു.നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് നന്ദി രേഖപ്പെടുത്തി.5.50 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കാര്യാലയം നഗരസഭയുടെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകും.​നൂതന സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.നഗരസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും പുതിയ കെട്ടിടം സഹായകമാകും.


 

Follow us on :

More in Related News