Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 12:17 IST
Share News :
കാസര്‍കോട് : കോണ്‍ഗ്രസ് നേതാവായിരു ആദൂര്‍, പൊസോളിഗെയിലെ ടി ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആദൂര്‍, കുണ്ടാര്‍ ടെമ്പിളിനു സമീപത്തെ ഓബി രാധാകൃഷ്ണന്‍ എന്ന വി രാധാകൃഷ്ണ(32)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. മറ്റു മൂന്നു പ്രതികളായ കട്ടത്തുബയലിലെ വിജയന്‍, കുണ്ടാറിലെ കെ കുമാരന്‍, അത്തനാടി ഹൗസിലെ ദിലീപ് കുമാര്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. രാഷ്ട്രീയ വിരോധം വച്ചാണ് കോണ്‍ഗ്രസ് നേതാവായ ബാലനെ കുത്തിക്കൊന്നതെന്നാണ് കേസ്. ആദൂര്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്മെന്റ് യൂണിറ്റ് ആണ് അന്വേഷിച്ചത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കാറഡുക്ക മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന കുണ്ടാര്‍ ബാലന്‍ സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ബൈക്കിലെത്തി കാര്‍ തടഞ്ഞ് നിര്‍ത്തി കൂത്തി കൊലപ്പെടുത്തിയ കേസിലാണ് പതിനാറര വര്‍ഷത്തിന് ശേഷം വിധി. 2008 മാര്‍ച്ച് 27 ന് വൈകിട്ട് ബാലന്റെ ഭാര്യയുടെ ബന്ധുവീട്ടില്‍ നടന്ന തെയ്യം കഴിഞ്ഞ് മടങ്ങിയെത്തി കുണ്ടാര്‍ ബസ് സ്റ്റോപില്‍ ഇരിക്കുന്നതിനിടയില്‍ സുഹൃത്തുക്കളെത്തിയ കാറില്‍ കയറി സഞ്ചരിക്കുന്നതിനിടയില്‍ ബൈക്കിലെത്തിയ സംഘം കാര്‍ തടയുകയും, ഡോര്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ബാലനെ ബലമായി പിടിക്കുകയും കത്തി കൊണ്ട് മനഞ്ചില്‍ കുത്തുകയുമായിരുന്നു.
Follow us on :
More in Related News
Please select your location.