Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി ഇന്ന് ചേർന്ന കൗൺസിൽ യോഗം

14 Mar 2025 18:59 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി ഇന്ന് ചേർന്ന കൗൺസിൽ യോഗം.ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ചു.മാലിന്യ സംസ്കരണ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് 2,02,48,610 രൂപയുടെ വിവിധ ടെൻഡറുകൾക്ക് കൗൺസിൽ അംഗീകാരം നൽകി.ഡബിൾ ചേംബർ ഇൻസിനറേറ്റർ 1,47,00000 രൂപ,മൊബൈൽ എഫ്എസ് ടിപി 45,48,610 രൂപ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ നപ്കിന് ഇൻസിനറേറ്ററുകൾ 10,00,000 രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.വിജ്ഞാന കേരളം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ചാവക്കാട് മുതുവട്ടൂരിലെ ബാലാമണിയമ്മ സ്മാരക മന്ദിരത്തിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് സഹായകരമാകുന്ന വിധത്തിൽ ജോബ് സ്റ്റേഷൻ ആരംഭിക്കുന്നതിന് തീരുമാനമായി.വിദേശത്ത് തൊഴിൽ തേടി പോകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് ജനകീയാസൂത്രണ പദ്ധതി പ്രകാരം 6,67,000 രൂപയുടെ ധനസഹായം നൽകുന്നതിനുള്ള 6 പേരുടെ ഗുണഭോക്തൃ ലിസ്റ്റിനും അംഗീകാരം നൽകി.കൂടാതെ മിശ്രവിവാഹ ധനസഹായം 1.50 ലക്ഷം,വൈജ്ഞാനിക തൃശ്ശൂർ 4 ലക്ഷം തുടങ്ങിയ വിവിധ പദ്ധതികളുടെ അഡീഷണൽ ഗുണഭോക്തൃ ലിസ്റ്റിനും കൗൺസിൽ അംഗീകാരം നൽകി.


Follow us on :

More in Related News