Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 11:36 IST
Share News :
ഇടുക്കി: ജനങ്ങളെ ദുരിതത്തിലാഴ്ത്തി മുദ്രപത്ര ക്ഷാമം. വിവിധ തരത്തിലുള്ള എഗ്രിമെന്റുകള്‍, ആധാരം, തുടങ്ങി സര്‍ക്കാരിന്റെയും ജനങ്ങളുടേയും പ്രധാനമായ എല്ലാ അവശ്യങ്ങളും ഇതോടെ തകരാറിലായി. വീട് വാടകയ്ക്ക് എടുക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നതിനായി കടമുറികള്‍ വാടകയ്ക്ക് എടുക്കുന്നവരും ലൈസന്‍സുകള്‍ക്കും മറ്റുമായി വലയുകയാണ്. കടുത്ത മുദ്രപത്ര ക്ഷാമമാണ് പൊതു ജനം നേരിടുന്നത്. അടുത്ത ദിവസം വരെ മൂലമറ്റത്ത് മുദ്രപത്രം കിട്ടുമായിരുന്നു. തൊടുപുഴയില്‍ നിന്ന് വരെ ആവശ്യക്കാര്‍ വരാന്‍ തുടങ്ങിയതോടെ ഇവിടെയും കിട്ടാനില്ലാതായി. ഇനി ജില്ല വിട്ട് മുദ്രപത്രം തേടി പോകേണ്ട അവസ്ഥയാണ്്. മുദ്രപത്രം ഇ-സ്റ്റാമ്പ് എന്ന രീതിയില്‍ ഓണ്‍ലൈനാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ആധാരം എഴുതുന്നതിനു മാത്രമേ നിലവില്‍ ഈ സംവിധാനം പ്രാബല്യത്തില്‍ ആയിട്ടുള്ളു . ഇതു മൂലം സാധാരണക്കാരായ ആളുകളുടെ ആവശ്യങ്ങള്‍ നിലച്ച അവസ്ഥയിലാണ്. മുദ്രപത്ര ക്ഷാമത്തോടെ സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്.
Follow us on :
More in Related News
Please select your location.