Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിയാര എന്ന റോബോട്ടിന്റെ നൃത്തച്ചുവടുകളോടെ ശാസ്ത്രമേളയ്ക്ക് തുടക്കമായി.

01 Oct 2024 16:28 IST

Antony Ashan

Share News :

 മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശാസ്ത്രമേള കൗതുകകരമായി അനുഭവപ്പെട്ടു. കിയാര എന്ന റോബോട്ടിന്റെ പ്രകടനം, റോബോട്ടിക് ആം,ഡ്രോണ്‍ ആകാശ യാത്ര എന്നിവ ശാസ്ത്രമേളയ്ക്ക് മികവേകി. ശാസ്ത്രജ്ഞനും കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗവുമായ ഡോക്ടര്‍ പി ആര്‍ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്രമേള സയന്‍സ്, സോഷ്യല്‍ സയന്‍സ്, റോബോട്ടിക്‌സ്, പ്രവര്‍ത്തിപരിചയമേള, ഗണിതമേള എന്ന ഇനങ്ങളില്‍ കുട്ടികളുടെ വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, പ്രോജക്ട്‌സ് എന്നിവയുണ്ടായിരുന്നു. 

ഭൗമോപരിതലത്തിലെ എല്ലാ പ്രതിഭാസങ്ങളുടെയും ഹൃദയമാണ് ശാസ്ത്രമെന്നും, ക്ലാസ് മുറിയുടെ ഉള്ളില്‍ മാത്രം പഠിപ്പിക്കേണ്ട ഒരു വിഷയമല്ല സയന്‍സ് എന്നും ഡോ.ശ്രീജിത്ത് അഭിപ്രായപ്പെട്ടു. ലോകത്തിലെ എല്ലാ ചാലക ശക്തികളുടെയും രൂപാന്തരീകരണ ശക്തികളുടെയും പിന്നിലുള്ള അടിസ്ഥാനം ശാസ്ത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ റെവ.ഡോ. ആന്റണി പുത്തന്‍കുളം,വൈസ് പ്രിന്‍സിപ്പാള്‍ ബാബു ജോസഫ്, പിടിഎ പ്രസിഡണ്ട് ബേസില്‍ പൗലോസ്,എം പി ടി എ പ്രസിഡണ്ട് സുപ്രഭ എന്നിവര്‍ പ്രസംഗിച്ചു.വിവിധ സയന്‍സ് വിഷയങ്ങളിലെയും ഗണിതശാസ്ത്ര വിഷയങ്ങളിലെയും അധ്യാപകര്‍ ശാസ്ത്ര മേളയ്ക്ക് നേതൃത്വം നല്‍കി.

Follow us on :

More in Related News