Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 22:12 IST
Share News :
ഉള്ളിയേരി:ജൂലായ് 30ന് ഉള്ളിയേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സമാപിച്ചു. നിലവിലെ എൽഡിഎഫ് മെമ്പർ രാജിവച്ചതിന് തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കനത്ത മത്സരമാണ് നടക്കുന്നത്.
നിലവിൽ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതിക്കെതിരായും വാർഡിലെ നിലവിലെ വികസന മുരടിപ്പിനെതിരായും ജനങ്ങളുടെ ശക്തമായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് യു.ഡി. എഫ് നേതാക്കൾ അവകാശപ്പെട്ടു. റംല ഗഫുർ ആണ് യു ഡി എഫ് സ്ഥാനാർത്ഥി.തെരുവത്ത് കടവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് യുഡിഎഫ് പഞ്ചായത്ത്,വാർഡ് നേതാക്കന്മാർ നേതൃത്വം നൽകി. തെരുവത്ത് കടവിൽ ചേർന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി ടി .ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
കെ രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ റെജീഷ് ആയിരോളി അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് എടാടത്ത് രാഘവൻ,ഡിസിസി ട്രഷറർ ഗണേഷ് ബാബു, ബാലുശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സാജിത് കൊറോത്ത്,
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, കൺവീനർ കൃഷ്ണൻ കൂവിൽ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.