Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹ്ദിയ്യ സംസ്ഥാനതല പഠനാരംഭം സംഘടിപ്പിച്ചു.

18 Jul 2024 21:45 IST

Jithu Vijay

Share News :



തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ വിഭാഗം സെന്റര്‍ ഫോര്‍ പബ്ലിക് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗി (CPET) ന് കീഴില്‍ നടത്തപ്പെടുന്ന മഹ്ദിയ്യ കോഴ്‌സ് സംസ്ഥാനതല പഠനാരംഭവും പ്രിന്‍സിപ്പാള്‍ മീറ്റിങ്ങും സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി മത്‌നുല്‍ അര്‍ബഈനിലെ ആദ്യ ഹദീസ് ചൊല്ലിക്കൊടുത്ത് പഠനാരംഭം നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍ അധ്യക്ഷനായി. ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ഇബ്റാഹീം ഹാജി എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന പ്രിന്‍സിപ്പാള്‍ മീറ്റിംഗില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ അധ്യാപകര്‍ക്കായി നടത്തപ്പെടുന്ന ട്രെയിനിങ് പ്രോഗ്രാമുകളും കോഴ്‌സുകളും ചര്‍ച്ച ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ക്കായി തുടങ്ങുന്ന എസ്.ഇ.പി (സ്റ്റുഡന്റ് എംപവര്‍മെന്റ് പ്രോഗ്രാം) രൂപരേഖ അവതരിപ്പിക്കപ്പെട്ടു. പ്രീ മാരിറ്റല്‍ കോഴ്‌സ്, സ്റ്റുഡന്റ് പോര്‍ട്ടല്‍ തുടങ്ങിയവ പരിചയപ്പെടുത്തി. വിവിധ ചര്‍ച്ചകള്‍ക്ക് പി.കെ അബ്ദുന്നാസര്‍ ഹുദവി കൈപ്പുറം, അലി ഹസ്സന്‍ ഹുദവി പാലത്തറ, ഹാഷിം ഹുദവി കുഴിമണ്ണില്‍, മുഹമ്മദ് പി.കെ ഹുദവി താണിക്കല്‍ നേതൃത്വം നല്‍കി. ചെമ്മാട് ഖിദ്മ വിമന്‍സ് അക്കാദമിയില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഡോ. സുഹൈല്‍ ഹുദവി ഹിദായ സ്വാഗതവും റമീസ് ഹുദവി ചട്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News