Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2024 14:17 IST
Share News :
കുമളി: മഴ പെയ്താൽ
കേരള തമിഴ്നാട് അതിർത്തി ചെക്ക്പോപോസ്റ്റിലെ ജീവനക്കാർ നനഞ് കുതിരും. തമിഴ്നാട് ഭാഗത്തുള്ള റോഡ് കേരളത്തിലെ റോഡിനെക്കാൾ ഉയരത്തിലായതിനാൽ മഴവെള്ളവും മറ്റു മാലിന്യവും ചെക്ക്പോപോസ്റ്റിന് മുമ്പിൽ കെട്ടി കിടക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ മലിനജലം ഇവിടെ പ്രവർത്തിക്കുന്ന എക്സെസ്, സെയിൽ ടാക്സ് ഓഫിസുകളിൽ പതിക്കും. സാധാരണ പരിശോധനക്കായി എക്സെസ് ജീവനക്കാർ ഓഫിസിന് പുറത്താണ് ഉണ്ടാകുന്നത്. പലപ്പോഴും വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇവർ മലിന ജലത്തിൽ കുളിക്കാറുണ്ട്. ഇവിടെ കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കി കളയണമെന്ന് ആവശ്യം ഉയർന്നു.
Follow us on :
More in Related News
Please select your location.