Sun May 25, 2025 10:27 PM 1ST
Location
Sign In
27 Nov 2024 09:54 IST
Share News :
മുക്കം: മലയോര മേഖലയിലെ മുക്കം നഗരസഭ കൊടിയത്തൂർ പഞ്ചായത്ത് കാരശ്ശേരി പഞ്ചായത്ത് മേഖലകളിൽ ഇരുട്ടിന്റെ മറവിൽ തുടർച്ചയായി കക്കൂസ് മാലിന്യം തള്ളുന്ന സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ കണ്ടെത്താനാവശ്യമായ സംവിധാനങ്ങളൊരുക്കി പഞ്ചായത്ത് അധികൃതരും പോലീസു ഈ സാമൂഹ്യ വിപത്തിനെ തടയാൻ തയ്യാറാകണമെന്നും ഇല്ലങ്കിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജനകീയ സമരത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകും.
വൈസ് പ്രസിഡണ്ട് ഷാഹിന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ പി കെ , ട്രഷറർ ലിയാകത്തലി മുറംപാത്തി , വൈസ് പ്രസിഡണ്ട് ഇ കെ കെ ബാവ,ജോ. സെക്രട്ടറി സെലീന ടീച്ചർ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.