Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 09:49 IST
Share News :
പേരാമ്പ്ര :അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് നടപ്പാക്കിയ പങ്കാളിത്തപെൻഷൻ സമ്പ്രദായം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറിപെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണമെന്ന് കെഎസ്ടിഎ പേരാമ്പ്ര സബ്ബ്ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പേരാമ്പ്ര ജിയുപി സ്‌കൂളിൽ നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ടി. രജില ഉദ്ഘാടനം ചെയ്തു. സബ്ബ്ജില്ല പ്രസിഡൻ്റ് ടി.കെ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. പി.പി. നാസർ രക്തസാക്ഷി പ്രമേയവും പി.വി. ഷീബ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി.കെ. ഉണ്ണികൃഷ്‌ണൻ, പി.പി. നാസർ, പി.വി. ഷീബ എന്നിവരടങ്ങിയ പ്രസീഡിയം
സമ്മേളന നടപടികൾ നിയന്ത്രിച്ചു.
സബ്ബ്ജില്ല സെക്രട്ടറി പി. ശ്രീജിത്ത് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.കെ. സുജാത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. അജീഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗം സി. സതീശൻ, ജില്ല സെക്രട്ടറി ആർ.എം. രാജൻ, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. സജീവൻ, കെ.സി. ജാഫർ, വി.പി. നിത, പി.എം. സോമൻ ജില്ല കമ്മിറ്റി അംഗം കെ.എസ്. ശ്രീജിത്ത്, സബ്ബ് ജില്ല കമ്മിറ്റി അംഗം കെ.വി. പ്രമോദ് എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ കെ.കെ. രാജീവൻ സ്വാഗതവും കൺവീനർ പി.പി. മധു നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.കെ. ഉണ്ണികൃഷ്‌ണൻ പ്രസിഡൻ്, പി.വി. ഷീബ, ടി. സരിത, ജി.കെ. അനീഷ് എന്നിവർ വൈസ് പ്രസിഡന്റുമാർ, പി. ശ്രീജിത്ത് സെക്രട്ടറി, പി.ബി. അഭിത, പി.പി. നാസർ, വി.കെ. ബാബുരാജ് എന്നിവർ ജോയിന്റ് സെക്രട്ടറിമാർ, കെ.കെ. സുജാത ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.