Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 19:57 IST
Share News :
കുന്ദമംഗലംകുന്ദമംഗലംഗ്രാമപഞ്ചായത്ത് കൃഷിഭവനും കുന്ദമംഗലം കാർഷിക കർമ്മ സേനയും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്തയും കർഷക സഭയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ കാർഷിക വികസന സമിതി അംഗം എം കെ മുഹമ്മദിന് തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീവിദ്യ എം കെ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി യു.സി, വാർഡ് മെമ്പർ കൗലത്ത് , കാർഷിക കർമ്മ സേന പ്രസിഡണ്ട് ശ്രീനിവാസൻ, സെക്രട്ടറി പി. രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി ഭാരവാഹികൾ, പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിന് കൃഷി ഓഫീസർ ദീപാ ജെ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ രൂപേഷ് എം നന്ദിയും അറിയിച്ചു ചടങ്ങിനു ശേഷം തൈകൾ വിൽപ്പനയും പ്രദർശനവും നടന്നു.
Follow us on :
More in Related News
Please select your location.