Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരട്ടപ്പുഴ ഉദയ വായനശാല സാഹിത്യ പുരസ്കാര വിതരണം 23-ന്(തിങ്കളാഴ്ച്ച) ഇരട്ടപ്പുഴ രാമീസ് റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

20 Dec 2024 20:34 IST

MUKUNDAN

Share News :

ചാവക്കാട്:ഇരട്ടപ്പുഴ ഉദയ വായനശാല സാഹിത്യ പുരസ്കാര വിതരണം 23-ന്(തിങ്കളാഴ്ച്ച) ഇരട്ടപ്പുഴ രാമീസ് റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കെ.എൻ.വിനീഷിന്റെ "നിഴൽ പോര്" എന്ന നോവലിനും,ഷനോജ് ആർ.ചന്ദ്രന്റെ "കാലൊടിഞ്ഞ പുണ്യാളൻ" എന്ന ചെറുകഥയ്ക്കും,ശൈലന്റെ "രാഷ്ട്രമീമാംസ" എന്ന കവിതയ്ക്കുമാണ് പുരസ്കാരം.11,111 രൂപയും, ശില്പവും,പ്രശസ്തി പത്രവുമാണ് ജേതാവിന് നൽകുക.തിങ്കളാഴ്ച വൈകിട്ട് 3.30-ന് എഴുത്തുക്കാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും.പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ മുഖ്യാതിഥിയാകും.വായനശാല വനിതാ വേദി അവതരിപ്പിക്കുന്ന തിരുവാതിരക്കളി,കൈക്കൊട്ടി കളി എന്നിവ ഉണ്ടാകും.വാർത്താസമ്മേളനത്തിൽ ആച്ചി ബാബു,വലീദ് തെരുവത്ത്,എ.എൻ.സഹദേവൻ,എം.എസ്.പ്രകാശൻ,ബൈജു തെക്കൻ,സുബൈർ ചക്കര,പ്രസന്ന ചന്ദ്രൻ എന്നിവർ പങ്കെടുത്തു.  

Follow us on :

More in Related News