Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൈത്തൂൺ അപ്പാർട്ട്മെൻ്റ് ശിലാ സ്ഥാപനം നടത്തി.

21 Dec 2024 10:09 IST

UNNICHEKKU .M

Share News :



മാവൂർ: ചെറൂപ്പ മഹല്ല് കമ്മിറ്റി പുതുതായി നിർമ്മിക്കുന്ന സൈത്തൂൻ അപ്പാർട്ട്മെന്റിന്റെ ശിലാ സ്ഥാപനവും, മഹല്ല് കമ്മറ്റി

 പെൺകുട്ടികൾക്കായി സംഘടിപ്പിച്ച പ്രി-മാരിറ്റൽ കൗൺസിലിംഗ്കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

മഹല്ല് കമ്മിറ്റി പ്രസിഡൻറ് എ കെ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു . മഹല്ല് ഖത്വീബ്

കെ സി മുഹമ്മദ് ഫൈസി, മദരിസ് ജുനൈദ് വാഫി, മദ്റസ കമ്മറ്റി പ്രസിഡണ്ട് ടി കെ മുഹമ്മദലി എന്നിവർ സംസാരിച്ചു. എസ് വൈ എസ് സെക്രട്ടറിഷാഹുൽ ഹമീദ് ഫൈസി, എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് . കെ ഹുസൈൻ കുട്ടി എന്നിവർ സംബന്ധിച്ചു.നിർമ്മാണ പ്രവൃത്തിയിലേക്കുള്ള ആദ്യ ഘട്ട സംഭാവന എം എം ഉമർ ഹാജി, പി സുലൈമാൻ ഹാജി, കെ മോയിൻകുട്ടി ഹാജി എന്നിവർ റഷീദലി തങ്ങൾക്ക് കൈമാറി. മഹല്ല് സെക്രട്ടറി എം.കെ റസാഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ എ കെ ഉമ്മർ ഹാജി നന്ദിയും പറഞ്ഞു.

Follow us on :

More in Related News