Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 13:58 IST
Share News :
ചാവക്കാട്:പിതൃതർപ്പണത്തിന് പേരുകേട്ട എടക്കഴിയൂര്‍ പഞ്ചവടി ശ്രീശങ്കരനാരായണ മഹാക്ഷേത്രത്തിൽ അമാവാസിയോടനുബന്ധിച്ചുള്ള തുലാമാസ വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി.പുലർച്ചെ രണ്ടര മണി മുതൽ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.ക്ഷേത്രം മേല്‍ശാന്തി സുമേഷ്,ഷൈന്‍ ശാന്തി എന്നിവര്‍ ബലിയിടല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ ആയിരംപേർക്ക് ഒരുമിച്ചിരുന്ന് ബലിയിടാൻ കഴിയുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്.ജില്ലക്ക് പുറത്ത് നിന്നുമെത്തുന്ന ഭക്തർക്ക് താമസവും,ഭക്ഷണവും ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും,സൗകര്യം ഒരുക്കിയിട്ടുണ്ട്.കുളിക്കാനുള്ള കുളവും,ഷവർബാത്ത് ഉൾപ്പടെയുള്ള സംവിധാനവും ഉണ്ട്.ക്യൂ നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.ബലിയിടുന്നതിനായി തലേ ദിവസം വൈകീട്ട് എത്തുന്നവര്‍ക്ക് താമസിക്കുന്നതിനും,വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക് റൂം സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ ബലിതര്‍പ്പണം കഴിഞ്ഞ് വരുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പതിനായിരം പേര്‍ക്കുള്ള സൗജന്യ പ്രഭാത ഭക്ഷണമൊരുക്കും.പിതൃ സായൂജ്യം പൂജ,തിലഹവനം എന്നി വഴിപാടുകളും നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടി,സെക്രട്ടറി വിനയദാസ് താമരശ്ശേരി,ജയപ്രകാശൻ കടാമ്പുള്ളി,രാജന് മാസ്റ്റർ വേഴാംപറമ്പത്ത്,കെ.എസ്.ബാലന് എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.