Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓളപരപ്പിൽ റാപ്പിഡ് രാജയാവാൻ ഒൻപത് വയസ്സുകാരൻ റയാൻ വർഗ്ഗീസ്സും.

29 Jul 2024 10:57 IST

UNNICHEKKU .M

Share News :



മുക്കം: കോടഞ്ചേരി ചാലിപ്പുഴയിലും പുല്ലൂരാംപാറ ഇരു വഴിഞ്ഞിപുഴയിലുമായി ഒളിംപിക്സ് താരങ്ങൾ അടക്കമുള്ള അന്താരാഷ്ട്ര കയാക്കർമാർ ഓളപ്പരപ്പിൽ വർണ്ണ കാഴ്ച്ചകൾ തീർക്കുമ്പോൾ കാഴ്ചക്കാരുടെ കയ്യടി നേടി ഒരു ഒൻപത് വയസുകാരനും.

കോടഞ്ചേരി പുലിക്കയത്ത് നടന്ന മലബാർ റിവർ ഫെസ്റ്റിവലിൽ മിന്നും താരമായത്'

 മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കയാക്കറായ 9 വയസുകാരൻ റയാൻ വർഗീസാണ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം താമരച്ചാൽ സ്വദേശികളായ

അറക്കാപറമ്പിൽ ജോർജ് ഫിലിക്സ്,പ്രിയ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയമകനാണ് റയാൻ .താമരച്ചാൽ സെന്റ് മേരിസ് സ്കൂളിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിയാണ് .

ആദ്യമായിട്ടാണ് ഇത്തരത്തിൽ കുത്തൊഴുക്കുള്ള സ്ഥലത്ത് മത്സരത്തിൽ പങ്കെടുക്കുന്നതെെന്നും ഭാവിയിൽ വലിയ മത്സരങ്ങളിൽ പങ്കെടുത്തു മെഡലുകൾ നേടണെമെന്ന സ്വപ്നവും  റയാൻ്റെ മനസ്സിലുണ്ട്. നാട്ടിലെ അപകടരഹിതമായ വെള്ളത്തിൽ കയാക്കിംഗ് നടത്തുന്ന

മാതാപിതാക്കളുടെ പരിശീലനം കണ്ടാണ് റയാനും കയാക്കറാവണമെന്ന ആഗ്രഹം തോന്നിയത്. അതിനിടെയാണ് മലബാർ റിവർ ഫെസ്റ്റിവലിനെ കുറിച്ച് അറിഞ്ഞത്. തുടർന്ന് കോടഞ്ചേരിയിലെത്തിയെങ്കിലും കുട്ടികൾക്കുള്ള കയാക്ക് ഇല്ലാത്തതിനാൽ തിരിച്ചു പോയി. തുടർന്ന് ഋഷികേശിലെത്തിയാണ് പരിശീലനം നടത്തിയത്. കഴിഞ്ഞ തവണത്തെ മലബാർ റിവർ ഫെസ്റ്റിവലിലെ റാപ്പിഡ് രാജ കിരീടം നേടിയ അമിത് ഥാപ്പയാണ് റയാന് പരിശീലനം നൽകിയത്. റയാന്റെ മത്സരം തുടങ്ങിയത് മുതൽ മനസ്സിൽ വലിയ ആധിയായിരുന്നുവെന്നും റെസ്ക്യൂ ടീമിന്റെ വലിയ സഹായം മോന് ലഭിച്ചു എന്നും വരും വർഷങ്ങളിലും മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കണം എന്നുനുമാണ് പിതാവ് പറയുന്നത്.അടുത്ത വർഷം ചേട്ടൻമാർക്കൊപ്പം മത്സരിച്ച് സമ്മാനം നേടുമെന്ന സ്വപ്നം ചിറകിലേറ്റി റയാനും പിതാവും ഞായറാഴ്ച്ച നാട്ടിലേക്ക് തിരിച്ചു പോയത് .



ചിത്രം: റയാൻ

Follow us on :

More in Related News