Mon Mar 31, 2025 4:22 PM 1ST
Location
Sign In
23 Dec 2024 18:38 IST
Share News :
മുതുകാട്: ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബാലുശ്ശേരി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ പി.കെ. സബീറലിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി.മുതുകാട്,സീതപ്പാറ മേഖലയിൽ നടത്തിയ റ റെയ്ഡിലാണ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്.
അസി. ഗ്രേഡ്. എക്സൈസ് ഓഫിസർ രാജു,ഗ്രേഡ് എക്സൈസ് ഓഫിസർ ഗിരീഷ്, സി ഇ ഒ മാരായ റബിൻ, ജിഷ്ണു,ഡ്രൈവർ പ്രശാന്ത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.