Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലെൻസ്‌ഫെഡ് കക്കട്ടിൽ യൂണിറ്റ് സ്ഥാപകദിനം പഞ്ചായത്ത് ഭരണസാരഥികളെ ആദരിച്ച് ആഘോഷിച്ചു

24 Jan 2026 14:34 IST

Asharaf KP

Share News :

ലെൻസ്‌ഫെഡ് കക്കട്ടിൽ യൂണിറ്റ് സ്ഥാപകദിനം പഞ്ചായത്ത് ഭരണസാരഥികളെ ആദരിച്ച് ആഘോഷിച്ചു

​കക്കട്ടിൽ: ലെൻസ്‌ഫെഡ് (LENSFED) കക്കട്ടിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ഥാപകദിനാചരണം സമുചിതമായി ആഘോഷിച്ചു. കക്കട്ടിൽ ഇൻസൈറ്റ് എഡ്യുപാർക്കിൽ നടന്ന ചടങ്ങ് ലെൻസ്‌ഫെഡ് സംസ്ഥാന കമ്മിറ്റി അംഗവും ക്ഷേമനിധി സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗവുമായ സി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. രഞ്ജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​നാടിന്റെ വികസനത്തിന് നേതൃത്വം നൽകുന്ന കുുന്നുമ്മൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ ഭരണസാരഥികളെ ചടങ്ങിൽ ആദരിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണ്യൂർ, വൈസ് പ്രസിഡന്റുമാരായ റീന സുരേഷ്, എം.പി. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് പഞ്ചായത്ത് പാലിയേറ്റീവ് കെയറിലേക്കുള്ള ഉപഹാര വിതരണവും നടന്നു.

​മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ പ്രാപ്തരാക്കുന്നതിനായി കെ-സ്മാർട്ടിന്റെ ഭാഗമായ 'സ്മാർട്ടി' ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സാധ്യതകളെയും പ്രയോഗങ്ങളെയും കുറിച്ച് പി.ടി. പ്രപനപാൽ ക്ലാസെടുത്തു.

​വടകര ഏരിയ പ്രസിഡന്റ് ടി.കെ. സുഹൈൽ അനുമോദന പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം എം. മോഹനൻ ഉപഹാര സമർപ്പണം നിർവഹിച്ചു. വടകര ഏരിയ സെക്രട്ടറി അബ്ദുൾ ഗനി, ട്രഷറർ വി.കെ. സുരേഷ്, ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ പി.ടി, കുറ്റ്യാടി യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൾ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഇ.കെ. മനോജ് കുമാർ സ്വാഗതവും ട്രഷറർ മുഹമ്മദ് ഇർഫാൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News