Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥ കക്കട്ടിൽ സമാപിച്ചു.

01 Feb 2026 21:38 IST

Asharaf KP

Share News :

കക്കട്ടിൽ : എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥ കക്കട്ടിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ പി വാസു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം പ്രഭീഷ് ആദിയൂര് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ പി കുഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, മാനേജർ പി സുരേഷ് ബാബു, പൈലറ്റ് ടി എൻ മനോജ് ,സി പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗംകെ കെ ദിനേശൻ, എൻ സി, പി മണ്ഡലം പ്രസിഡന്റടി കെ രാഘവൻ , ഐ എൻ എൽ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്ഹമീദ് മാസ്റ്റർ, കോൺഗ്രസ്സ് എസ് ജില്ലാ വൈ: പ്രസിഡന്റ്കെ കെ ജയപ്രകാശ്, കെ കെ ദിനേശൻ പ്രസംഗിച്ചു. ജാഥക്ക് ഇന്ന് വിലാതപുരം തണ്ണീർ പന്തൽ അരൂർ, ആയഞ്ചേരി തീക്കുനി, കേളോത്ത് മുക്ക് കുറ്റ്യാടി നടു പൊയിൽ മൊകേരി എന്നീ സ്ഥലങ്ങളിൽ നൽകിയ സ്വീകരണത്തിന് ശേഷം ആണ് കക്കട്ടിൽ സമാപിച്ചത്. വിവിധ കേന്ദ്രങ്ങളിൽ പി സി ഷൈജു, പി കെ ദിവാകരൻ, അഡ്വ: കെ പി ബി നൂ പ് , അഭിജിത്ത് കോറോത്ത്, ആ യാടത്തിൽ രവീന്ദ്രൻ , ടി കെ രാഘവൻ , തായന ശശീ ന്ദ്രൻ വള്ളിൽ ശ്രീ ജിത്ത്, പി പി മുകുന്ദൻകെ പുഷ്പ ജ, എൻ കെ രാമചന്ദ്രൻആർ ബാലറാം, നിധിൻ കെ വൈദ്യർ കെ കെ സുരേഷ് പ്രസംഗിച്ചു. വിലാതപുരത്ത് ടി കെ ജിതേഷ് കുമാർ , തണ്ണീർ പന്തൽ കെ കെ രാജൻ, അരൂരിൽ കോറോത്ത് ശ്രീധരൻ അറ പീടികയിൽ രാമചന്ദ്രൻ വി പി , തീക്കുനി യിൽ cm ശ്രീധരൻ , കേളോത്ത് മുക്കിൽ പി രാധാകൃഷ്ണൻ കുറ്റ്യാടിയിൽ കെ ചന്ദ്ര മോഹൻ ,നടുപ്പൊയാൽ ടി കെ മോഹൻദാസ് മൊകേരി യിൽ കെ ശശീന്ദ്രൻ എന്നിവർ സ്വീകരണ

 യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News