Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശതാബ്ദി നിറവിൽ വണ്ടി പെരിയാർ സി.എസ്.ഐ പള്ളി

23 Aug 2025 17:56 IST

PEERMADE NEWS

Share News :


പീരുമേട്:വണ്ടിപ്പെരിയാർ സി.എസ്.ഐ റിസറക്ഷൻ ദൈവാലയത്തിൻ്റെ ശതാബ്‌ദി ജൂബിലി സമാപനം ഇന്നും നാളെയുമായി നടക്കും. 1924 ഓഗസ്റ്റ് മാസം 24-ാം തീയതി റൈറ്റ്. റവ. ഡോ. ഗിൽ ബിഷപ്പാണ് ദൈവാലയം പ്രതിഷ്ഠിച്ചത്. ശതാബ്‌ദി ജൂബിലിയോടനുബന്ധിച്ച് സമാപന സ്തോത്ര ആരാധനയും, സ്ഥിരീകരണ ശുശ്രൂഷയും, ബൈബിൾ റാലിയും പൊതുസമ്മേളനവും നടത്തും. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ്റൈറ്റ്. റവ.വി.എസ് ഫ്രാൻസിസ് , മുൻ ബിഷപ്പ് റൈറ്റ്. റവ. ഡോ. കെ.ജി. ഡാനിയേൽഎന്നിവർആരാധനകൾക്കും, ശുശ്രൂഷകൾക്കും നേതൃത്വം നൽകും. മഹായിടവക വൈദീക സെക്രട്ടറി

റവ. റ്റി.ജെ. ബിജോയി , ട്രഷറർ റവ. പി.സി. മാത്യുക്കുട്ടി , ആത്‌മായ സെക്രട്ടറി പി.വർഗീസ് ജോർജ് , റജിസ്ട്രാർടി. ജോയ്‌കുമാർ ,ബിഷപ്പ് സെക്രട്ടറി റവ. മാക്‌സിൻ ജോൺ, പാസ്റ്റർ ബോർഡ് സെക്രട്ടറി റവ. കെ. ജോസഫ് മാത്യു , ഡയോസിസ് എക്‌സിക്യൂട്ടിവ് അംഗങ്ങൾ, മുൻ ഇടവക പട്ടക്കാർ, ശുശ്രൂഷകർ എന്നിവർ പങ്കെടുക്കും . ജൂബിലി സമാപന പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം . കേരള ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കും, എം.പി.അഡ്വ. ഡീൻ കുര്യാക്കോസ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ സാമുദായിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും

Follow us on :

More in Related News