Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2024 18:54 IST
Share News :
എൻഫോഴ്‌സ്മെൻ്റ് പരിശോധനക്ക് വരുന്നുണ്ടെന്ന് അറിഞ്ഞ ന്യൂകട്ടിലെ മിനി എം സി എഫ് വൃത്തിയാക്കുന്ന ഹരിത കർമ സേനാംഗങ്ങൾ
പരപ്പനങ്ങാടി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ നിർമാർജനം സംബന്ധിച്ച പരാതിയിൽ മലപ്പുറം ജോയിന്റ് ഡയറക്ടർ ഓഫീസ് എൻഫോഴ്സ‌്മെന്റ്റ് പരിശോധന. പരപ്പനങ്ങാടി നഗരസഭയുടെ വിവിധഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുപ്രവർത്തകനായ അബ്ദുർറഹീം പൂക്കത്ത് പ്രിൻ സിപ്പൽ ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് ജോയിൻ ഡയ റക്ടറുടെ നിർദേശപ്രകാരം എൻഫോഴ്സ് മെന്റ് പരിശോധന നടത്തിയത്.
പാലത്തിങ്ങൽ റോഡരികുകളിലും തോട്ടിലും കൊട്ടൻതല ന്യൂകട്ട്റോഡിലും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി പി .പ്രകാശൻ്റെ സാന്നിധ്യത്തിൽ മാലിന്യങ്ങൾ സ്ഥിരീകരിക്കുകയും എൻഫോയ്‌സ്മെൻ്റ് ഓഫീസർ രാജൻ പത്തൂർ പരിശോധനയുടെ റിപ്പോർട്ട് പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറിക്ക് കൈമാറുകയും
ചെയ്തു. പരിശോധന റിപോർട്ടിന്മേൽ നടപടികൾക്കായി നഗരസഭ ജോയിൻ്റ് ഡയറക്ടർക്ക് അടിയന്തര നടപടികൾക്കായി കൈമാറുമെന്നും ഇവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.