Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിളക്കം വള്ളിക്കുന്ന് പഞ്ചായത്ത് പഞ്ചായത്ത് തല വയോജനസംഗമം നടത്തി

24 Dec 2024 15:32 IST

PALLIKKARA

Share News :


വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത്തല വയോജന സംഗമം സംഘടിപ്പിച്ചു. കൂട്ടുമുച്ചി റിവേറ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച വയോജനസംഗമം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം ശശികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ കെ രാധ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി സിന്ധു, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് വലിയാട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിസാർ കുന്നുമ്മൽ, തങ്കപ്രഭ ടീച്ചർ,  ICDS ഓഫീസർ റംലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ജെ സി ഐ ട്രെയ്നർ പ്രമോദ് വി കെ വയോജനങ്ങൾക്ക് ക്ലാസ് എടുത്തു. വയോജനങ്ങളുടെ കലാപരിപാടിയും അരങ്ങേറി , ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും വാർഡ് തല വയോജന സംഗമം പൂർത്തീകരിച്ചതിന് ശേഷമാണ് പഞ്ചായത്ത് തലം സംഘടിപ്പിച്ചത്. ഐ സി ഡി എസ് ഓഫീസർ വിദ്യ ബാനു നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News