Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലോത്സവ വേദിയിൽ വിസ്മയം തീർത്ത് ഹിബ ഷെറിൻ

02 Oct 2024 09:59 IST

- enlight media

Share News :

മരുത: മരുത ഗവർമെന്റ് ഹൈസ്കൂളിൽ ധനക് 2K24 എന്ന പേരിൽ സംഘടിപ്പിച്ച സ്കൂൾ കലോത്സവത്തിലാണ് കാണികളെ മുഴുവൻ അമ്പരപ്പിച്ചുകൊണ്ട് അത്ഭുതപ്രകടനമായി ഹിബ ഷെറിൻ വേദിയിൽ നിറഞ്ഞാടിയത്..


നാടോടി നൃത്ത മത്സര വിഭാഗത്തിലാണ് ഈ കൊച്ചു മിടുക്കി വിസ്മയം തീർത്തത്.

അസാധാരണ മെയ് വഴക്കവും നിശ്ചയദാർഢ്യവും ഈ മിടുക്കിയെ കലാമേളയുടെ താരമാക്കി തീർത്തു.


ഭിന്നശേഷി സൗഹാർദ്ദ വിദ്യാലയം കൂടിയായ ജിഎച്ച്എസ് മരുതയിൽ തിങ്ങിനിറഞ്ഞ കാണികളുടെ ആവേശം കരഘോഷങ്ങളായി മാറിയപ്പോൾ ഹിബാ ഷെറിനും വേദിയിൽ കത്തി കയറുകയായിരുന്നു..

മിന്നുന്ന കലാപ്രകടനത്തിനുശേഷം

അഭിനന്ദനങ്ങൾ അറിയിക്കാനായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും തിക്കുംതിരക്കുമായിരുന്നു.


മരുത സ്വദേശി റഫീക്കിന്റെയും ഉമ്മുഹാനിയുടെയും മകളാണ് ഹിബാഷെറിൻ. പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും ഏറെ മുന്നിലാണ് ഈ കലാകാരി.


കലോത്സവത്തിൽ മിന്നുന്ന താരമായി മാറിയ ഹിബ ഷെറിനെ,

പ്രധാനാധ്യാപിക സൂസൻ സാമുവൽ, പിടിഎ പ്രസിഡന്റ് വി പി അനീസ്, നിലമ്പുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ,

സീനിയർ അസിസ്റ്റന്റ് ജുനൈസ്, സ്റ്റാഫ് സെക്രട്ടറി കവിത,പി ടി എ ഭാരവാഹികളായ സജീർ പി ടി, സാജിത,എം ടി എ പ്രസിഡന്റ്‌ സുലൈഖ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

Follow us on :

More in Related News