Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂരിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽ നിന്ന് യു ഡി എഫ് പിന്തിരിയണം

18 Aug 2024 22:33 IST

Preyesh kumar

Share News :

മേപ്പയൂർ: മേപ്പയൂർ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കുപ്രചാരണങ്ങൾ അപലപനീയമാണെന്ന് എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി.   മേപ്പയൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്തിരിയണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു .


സ്കൂളിൽ ക്യാമ്പസിനകത്ത് ഒതുങ്ങേണ്ടുന്ന വിഷയം ടൗണിലേക്ക് വ്യാപിപ്പിച്ച് ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടന്നുവരുന്നത്. തെരഞ്ഞെടുപ്പ് സുതാര്യമായാണ് നടന്നതെന്നും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാണെന്നും ചുമതലപ്പെട്ട അധ്യാപകർ 

വ്യക്തമാക്കിയിട്ടുണ്ട് ഫലപ്രഖ്യാപനം എല്ലാവരും അംഗീകരിച്ചതുമാണ്.

വസ്തുതകൾക്ക് നിരക്കാത്ത വ്യാജ പ്രചരണങ്ങളാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് തുടർന്നുകൊണ്ടിരിക്കുന്നത്.തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വിഭാഗം യുഡിഎഫ് അനുകൂല അധ്യാപകർ പ്രവർത്തിച്ചതായി ആക്ഷേപമുയ ർന്നിട്ടുണ്ട്. ഇവരുടെ ഒത്താശയോടെ അട്ടിമറി നടക്കാതെ പോയതിലുള്ള നിരാശയാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.


യോഗത്തിൽ നിഷാദ് പൊന്നം കണ്ടി അധ്യക്ഷത വഹിച്ചു.കെ. ടി .രാജൻ, പി .പി.രാധാകൃഷ്ണൻ, കെ .രാജീവൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, സുനിൽ ഓടയിൽ,എം .കെ. രാമചന്ദ്രൻ,കെ .എം .സുരേഷ്, ഇ. കുഞ്ഞിക്കണ്ണൻ, നാരായണൻ മേലാട്ട്,

 പി.പ്രസന്ന എൻ.എം. ദാമോദരൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News