Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 10:36 IST
Share News :
മേപ്പയൂർ : മേപ്പയ്യൂർ കൃഷിഭവന്റെ ജനകീയം പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 15 ഓളം പന്നിയൂർ 5 ഇനം തൈകൾ 100 ശതമാനം സബ്സിഡിയിൽ ലഭിക്കും. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ നിന്നും പെരുങ്കൊടി ഇനത്തിൽ തുറസ്സായ പരാഗണം നടത്തി വികസിപ്പിച്ചെടുത്തതാണ് പന്നിയൂർ 5. മികച്ച ഉൽപാദന ശേഷി ഉള്ളതും വർഷത്തിൽ കായ്ക്കുന്നതും ഇതിൻ്റെ പ്രത്യേകതയാണ്. കൃഷിഭവനിൽ നിന്നും സ്ലിപ്പ് വാങ്ങിയ ശേഷം ഗുണഭോക്താക്കൾക്ക് മഠത്തുംഭാഗം മൈത്രി നഗറിൽ സ്ഥിതി ചെയ്യുന്ന മേപ്പയൂർ കാർഷിക കർമ്മസേന നഴ്സറി നിന്നും തൈകൾ ലഭ്യമാകും.
പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഗുണഭോക്താവും വാർഡ് മെമ്പറുമായ ശ്രീനിലയം വിജയൻ മാസ്റ്റർക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡോ.ആർ.എ. അപർണ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി വി.പ്രവീൺ, കാർഷിക വികസന സമിതി അംഗങ്ങളായ ബാബു കൊളക്കണ്ടി, എൻ.കെ. ചന്ദ്രൻ, കുഞ്ഞിരാമൻ കിടാവ്, കെ.കെ കുഞ്ഞിരാമൻ, മൊയ്തീൻ മാസ്റ്റർ കളയം കുളത്ത്, മൊയ്തീൻ മാസ്റ്റർ കമ്മന,ശ്രീധരൻ മാസ്റ്റർ കുന്നത്ത് എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് എസ്. സുഷേണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കർമ്മസേനാ സൂപ്പർവൈസർ സരിത നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.