Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിറ്റാണ്ടുകളായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മദ്രസ്സയാണ് ചേനമംഗല്ലൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയ - കെ.സുബൈർ.

08 Jul 2024 18:21 IST

UNNICHEKKU .M

Share News :

മുക്കം: ചരിത്രപരമായി തന്നെ പതിറ്റാണ്ടുകളായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മദ്രസ്സയാണ് ചേന്ദമംഗല്ലൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയ എന്ന് ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് കെ.സുബൈർ അഭിപ്രായെപെപട്ടു.ചേന്ദമംഗല്ലൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയയുടെ പുതിയ അധ്യായന വർഷെത്തെ പി.ടി.എ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല രീതിയിലൂടെ പ്രവർത്തനത്താൽ വിദ്യാർത്ഥികൾ വർഷം തോറും വർദ്ധിക്കുകയാണ് തുടർന്ന് പറഞ്ഞു.. പി.ടി എ പ്രസിഡണ്ട് കെ.ടി റാസി അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ് സി ഇ ആർ ടി പാഠപുസ്തക കമ്മറ്റി അംഗം. ഡോ. സുശീർ ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി. ജീവനുള്ള സജീവമായ സംവിധാനമായി മദ്രസ്സ സംവിധാനം നിലനിർത്തണെമെന്ന് അദ്ദേഹം പറഞ്ഞു. മദ്രസ്സ സംവിധാനം കെട്ടിട സമുച്ചയമല്ല. മക്കളുടെ ബുദ്ധിയും, വിവേകവും, അറിവും ചിന്തയും സ്വഭാവവും ഇന്ന് ലോകത്ത് യന്ത്രങ്ങളാലും , യാന്ത്രികവുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്. അദ്ദേഹം പറഞ്ഞു.  മജ്ലിസ്സ് പൊതു പരീക്ഷയിൽ ടോപ്പ് സ്കോററായ ഹിഷാം മുഹ്‌യുദ്ദീൻ, ഹാദിയ റഹ്മാൻ എന്നിവർക്കും എ പ്ലസ്സുകൾ, വിവിധ മത്സര വിജയികൾക്കും ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ ഡോ. സുശീർ ഹസ്സൻ വിതരണം ചെയ്തു. പ്രൻസിപ്പാൾ കെ.ടി ഇൽയാസ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എം.ടി. അതാവുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു. 




Follow us on :

More in Related News