Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ച ബുധനാഴ്ച്ച,വ്യാഴാഴ്ച്ച (28,29)എന്നീ ദിവസങ്ങളിൽ ആഘോഷിക്കും..

27 Jan 2026 22:25 IST

MUKUNDAN

Share News :

ചാവക്കാട്:ടിപ്പു സുൽത്താന്റെ പടയാളികളുമായി ഏറ്റുമുട്ടി വീരചരമം പ്രാപിച്ച നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്കട്ടി മൂപ്പരുടെ ധീര സ്‌മരണയിൽ ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ച ബുധനാഴ്ച്ച,വ്യാഴാഴ്ച്ച (28,29)എന്നീ ദിവസങ്ങളിൽ ആഘോഷിക്കും.ബുധനാഴ്ച്ച രാവിലെ ഏഴിന് പ്രജ്യോതിയുടെ ആദ്യകാഴ്‌ച്ച ആരംഭിക്കുന്നതോടെ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് തുടക്കമാകും.പിന്നീട് വിവിധ ക്ലബുകൾ,സംഘടനകൾ എന്നിവയുടെ കാഴ്ച്ചകൾ പള്ളിയിലേക്ക് എത്തും.നേർച്ചയുടെ വിളംബരം അറിയിച്ച് ഹുസൈൻ ഉസ്‌താദിന്റെ നേതൃത്വത്തിലുള്ള മുട്ടുംവിളി സംഘം നാടാകെ ചുറ്റി സഞ്ചരിക്കുന്നുണ്ട്.വോൾഗ കാഴ്‌ച്ച,ഓഫ്‌റോഡ് കാഴ്‌ച്ച,പവർ ഫെസ്‌റ്റ്,ചങ്ക്സ് കാഴ്ച്ച എന്നീ കാഴ്‌ച്ചകൾ രാത്രി ജാറം അങ്കണത്തിലെത്തും.നേർച്ചയിലെ പ്രധാന കാഴ്‌ച്ചയായ കൊടികയറ്റ കാഴ്‌ച്ചയും,താബൂത്ത് കാഴ്‌ച്ചയും വ്യാഴാഴ്‌ച്ചയാണ്‌.നാട്ടുകാഴ്‌ച്ചകളും കൊടികയറ്റ കാഴ്‌ച്ചകളും താബൂത്ത് കാഴ്‌ച്ചയും വിവിധ ക്ലബുകളുടെയും കാഴ്‌ച്ചകൾ ഉൾപ്പടെ ഇരുപതിലേറെ കാഴ്‌ച്ചകൾ പ്രധാന ദിവസമായ വ്യാഴാഴ്‌ച്ച പള്ളിയിലെത്തും.

Follow us on :

More in Related News