Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 21:57 IST
Share News :
കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ എൻഎസ്എസ് യൂണിറ്റ് കടലുണ്ടി നഗരം എ.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ‘നമ്മളിടം സുന്ദരം’ സമാപിച്ചു.
സമാപന സമ്മേളനത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജാദ് എൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കുഞ്ഞീവി പി.വി. അധ്യക്ഷനായി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പോലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധവും സേവന മനോഭാവവും വളർത്തുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ മാനേജർ കെ.പി. മുഹമ്മദ് മാസ്റ്റർ, പി.വി. മുജീബ് മാസ്റ്റർ, ബുഷ്‌റ ഇ.കെ., നൗഫൽ, തസ്‌നി, ആരിഫ, റബീഹ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, സമൂഹസേവന പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.