Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റപ്പാലത്തെ അനധികൃത പാർക്കിങ്ങ് : നിസഹായവസ്ഥ തുറന്ന് പറഞ്ഞ് പോലീസ്

07 Dec 2024 19:03 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നഗരത്തിലെ അനധികൃത പാർക്കിങ്ങിൽ നിസഹായവസ്ഥ വ്യക്തമാക്കി പോലീസ് .

ഇന്ന് ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് പോലീസ് ഉദ്യോഗസ്ഥൻ നിയമ പാലകർ നേരിടുന്ന നിസഹായാവസ്ഥ തുറന്ന് പ്രകടിപ്പിച്ചത് . കൃത്യമായ പൊതു വാഹന പാർക്കിങ്ങ് സൗകര്യമില്ലാത്തതാണ് അനധികൃത പാർക്കിങ്ങിന് സാഹചര്യമുണ്ടാക്കുന്നതെന്ന് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു . നഗരത്തിലെപോലീസ് സ്റ്റേഷനിൽ നിന്നു പുറത്തേക്കും സ്റ്റേഷനകത്തേക്കും ഔദ്യോഗിക വാഹനം കൊണ്ടു പോകുന്നത് പോലും വളരെ ബുദ്ധിമുട്ടിയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു . കാൽനടയാത്രക്ക് പോലും ദുഷ്ക്കരമാകുന്ന തരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് നഗരത്തിലെമ്പാടും പരിസരങ്ങളിലും അനുഭവപ്പെടുന്നതെന്നും എത്രയും വേഗം ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി യോഗം വിളിച്ചു കൂട്ടി പ്രശ്നം ചർച്ച ചെയ്യണമെന്നും വിവിധ അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഉടൻ യോഗം വിളിക്കാമെന്ന് നഗരസഭ ചെയർപേഴ്സൺ ഉറപ്പ് നൽകി .

Follow us on :

More in Related News