Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്യപ്പന്‍കോവില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

30 Jan 2025 16:31 IST

ജേർണലിസ്റ്റ്

Share News :


കട്ടപ്പന: അയ്യപ്പന്‍കോവില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വി. ഗീവര്‍ഗീസ് സഹദായുടെയും ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജിജിന്‍ ബേബി കൊടിയേറ്റി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. 31-ന് വൈകുന്നേരം 5.45 ന് സന്ധ്യാനമസ്‌ക്കാരം, 6.30 ന് മേരികുളം പന്തലിലേക്ക് പ്രദക്ഷിണം, 7.15 ന് പ്രസംഗം - ഫാ. റോണി ബെന്നി, 7.30 ന് പ്രസംഗം - ഫാ. വര്‍ഗീസ് കുളംപള്ളില്‍. തുടര്‍ന്ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. 8.30 ന് ശ്ലൈഹിക വാഴ്‌വ്, ആകാശദീപക്കാഴ്ച, ഫെബ്രുവരി 1-ന് രാവിലെ 7ന് പ്രഭാതനമസ്‌ക്കാരം, 8ന് മൂന്നിന്‍മേല്‍ കുര്‍ബാന - ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍. സഹകാര്‍മികത്വം - റവ. കെ. ടി. ജേക്കബ്ബ് കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ജോര്‍ജ്ജ് വര്‍ഗീസ്, 10ന് സെന്റ്. ജോര്‍ജ് കുരിശടിയിലേക്ക് പ്രദക്ഷിണം, 10.30ന് ആശിര്‍വ്വാദം, 11ന് സ്‌നേഹവിരുന്ന്, കൊടിയിറക്ക്. 


Follow us on :

More in Related News