Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാന്ദ്രദിനാചരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും

21 Jul 2024 22:46 IST

Preyesh kumar

Share News :

മേപ്പയൂർ: ഇ .രാമൻ മാസ്റ്റർ വായനശാല ഗ്രന്ഥശാല മേപ്പയ്യൂരിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണവും ഉന്നത വിജയികളെ അനുമോദിക്കലും നടന്നു. മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു. ചാന്ദ്രദിനം പ്രഭാഷണം ഷാജി മാസ്റ്റർ കാരയാട് നിർവ്വഹിച്ചു.


വായനശാലാ പ്രസിഡണ്ട് ആർ.വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ദീപ കേളോത്ത് ഉ പ്ലസ് ടു,എസ്.എസ്.എൽ.സി,

എൻ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമ്ൻറോ നല്കി അനുമോദിച്ചു. കെ.കെ രാഘവൻ,പ്രസിദ്ധ പക്ഷി നിരീക്ഷകൻ സത്യൻ മേപ്പയ്യൂർ, ശിവദാസ് പട്ടോന, സി.വി. ബിജു എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വി .പി .ബാലകൃഷ്ണൻ സ്വാഗതവും ബാലൻ നയനം നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News