Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഡിഎമ്മിന്റെ മരണം:നടപടി ആവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാർട്മെന്റ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

16 Oct 2024 17:31 IST

MUKUNDAN

Share News :

ചാവക്കാട്:കണ്ണൂർ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ്(എഡിഎം)ന്റെ മരണത്തിനുത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും,മരണത്തിനാധാരമായ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാർട്മെന്റ് സ്റ്റാഫ്‌ അസോസിയേഷൻ (കെആർഡിഎസ്എ)ന്റെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.കെആർഡിഎസ്എ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അനിൽകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പി.എസ്.വിജു അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പ്രകാശൻ,ജോയിന്റ് സെക്രട്ടറി പി.സി.ദിദിക,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം.രമേഷ്,പി.പി.ലിൻ്റ എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News