Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2025 20:39 IST
Share News :
പുളിക്കൽ: ജാമിഅഃ സലഫിയ എം.എസ്.എം & എം.ജി.എം സ്റ്റുഡന്റ്സ് യൂണിയൻ കെ എൻ എം സംസ്ഥാന പ്രസിഡന്റും ജാമിഅഃ സലഫിയ ചെയർമാനുമായ ടിപി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ബഹുസ്വരതക്കും ജനാധിപത്യ മൂല്യങ്ങൾക്കും മത നിരപേക്ഷതക്കും ഇന്ന് വെല്ലുവിളി നേരിടുകയാണെന്നും രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടത് പൗര ധർമ്മമാണെന്നും കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്കതീതമായി നമ്മളെല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത തകർക്കാനും സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ചില തല്പര കക്ഷികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാമിഅഃ സലഫിയ അറബിക് കോളേജ് പ്രിൻസിപ്പൽ ടി.പി അബ്ദുൽ റസാഖ് ബാഖവി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ജാമിഅഃ സലഫിയ ഫൈൻ ആർട്സ് ഉദ്ഘാടനം യുവ കവിയും എഴുത്തുകാരനുമായ ആദിൽ മജീദ് സലഫി നിർവഹിച്ചു. വിദ്യാർത്ഥികൾ എഴുത്തു മേഖലയിലേക്ക് കടന്നു വരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.ജാമിഅഃ സലഫിയ ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. സിറാജുദ്ധീൻ, ജാമിഅഃ സലഫിയ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ വി. അബ്ദുൾ നാസർ ഉമരി, എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ മദനി, ജാമിഅഃ സലഫിയ ഇംഗ്ലീഷ് സ്കൂൾ ഹെഡ്മിസ്ട്രസ് സുനീറ കെ വി, ജാമിഅഃ സലഫിയ തഹ്ഫീദുൽ ഖുർആൻ അധ്യാപകൻ ഹാഫിള് നൗഫൽ സ്വലാഹി എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഷഫീഖ് അസ്‌ലം,വൈസ് ചെയർമാൻ അജ്മൽ, എം.ജി.എം സ്റ്റുഡന്റ്സ് വിംഗ് സെക്രട്ടറി ആയിശ സമ എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.