Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുപവനപുരം സാമുഹ്യ സുരക്ഷ ട്രസ്റ്റിന്റെ കീഴിൽ നടത്തുന്ന ലഹരി വിമുക്ത ഗ്രാമം നമ്മുടെ ഉത്തരവാദിത്വം എന്ന ക്യാമ്പയിന്റെ ഭാഗമായി ക്യാമ്പ് സംഘടിപ്പിച്ചു

06 Oct 2024 19:25 IST

- MUKUNDAN

Share News :

ചാവക്കാട്:ഗുരുപവനപുരം സാമുഹ്യ സുരക്ഷ ട്രസ്റ്റിന്റെ കീഴിൽ നടത്തുന്ന ലഹരി വിമുക്ത ഗ്രാമം നമ്മുടെ ഉത്തരവാദിത്വം എന്ന ക്യാമ്പയിന്റെ ഭാഗമായി ബ്ലാങാട് ചാവക്കാട് ക്ലസ്റ്ററിൻ്റെ സൃഷ്ടി,ആത്മിക,മഹാദേവ,സൗഹൃദ എന്നീ സമിതികളുടെ ക്യാമ്പ് നടന്നു.പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി റിട്ടയേർഡ് അധ്യാപിക മീര മധുസൂദനൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നൂട്രീഷൻ വെൽനസ്സ് കോച്ച് രഞ്ജിത്തും,ഗുരുപവനപുരം സാമുഹ്യ സുരക്ഷ ട്രസ്റ്റ് പ്രസിഡന്റ്  മുകേഷും മുഖ്യപ്രഭാഷണം നടത്തി.ചാവക്കാട് ക്ലസ്റ്റർ കോഡിനേറ്റർ നിഷ അധ്യക്ഷത വഹിച്ചു.കെ.ജി.രാധാകൃഷ്ണൻ,ഗണേഷ് ശിവജി,രാജേഷ് എന്നിവർ സംസാരിച്ചു.ഷൈലജ ശിവരാമൻ,ദിവ്യ പ്രവീൺ,പ്രഭിന ഗണേഷ്,ഗിരിജ പ്രകാശ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News