Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ് വൺ സീറ്റുകളുടെ കുറവ് : ഫ്രറ്റേണിറ്റി കൊണ്ടോട്ടി മണ്ഡലം പെറ്റീഷൻ കാരവൻ സമാപിച്ചു.

03 Jun 2024 22:55 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പെറ്റീഷൻ കാരവൻ സമാപിച്ചു.

ടിവി ഇബ്രാഹിം എംഎൽഎക്ക് നിവേദനം നൽകിയാണ് മണ്ഡലം സെക്രട്ടറി ജുനൈദ് നയിച്ച പെറ്റീഷൻ കാരവൻ യാത്ര പൂർത്തിയാക്കിയത്. ചാലിയപ്പുറം സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തണമെന്നും മറ്റു ഹയർ സെക്കൻഡറി സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മലപ്പുറം മെമ്മോറിയൽ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മണ്ഡലത്തിലെ പെറ്റീഷൻ കാരവൻ. എംഎൽഎക്ക് പുറമെ മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ബാബുരാജ്,

പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ മുഹമ്മദ് മാസ്റ്റർ, വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ മാസ്റ്റർ, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇളങ്കയിൽ മുംതാസ്, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ അബ്ദുള്ള കോയ, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി വി സക്കറിയ എന്നിവർക്കും നിവേദനം നൽകി.


ഫോട്ടോ : മണ്ഡലത്തിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പെറ്റിഷൻ ക്യാരവന് സമാപനം കുറിച്ച് ഭാരവാഹികൾ ടിവി ഇബ്രാഹിം എംഎൽഎക്ക് നിവേദനം നൽകുന്നു

Follow us on :

More in Related News