Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 09:22 IST
Share News :
കോഴിക്കോട്: ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം പഠനത്തിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അക്കാദമിക പിന്തുന്ന ഉറപ്പ് വരുത്തുന്ന തെളിമ പദ്ധതിക്ക് ജില്ലയിൽ തുടക്കം.
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഫാറൂഖ് കോളേജ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻ.എസ്.എസ് നോർത്തേൺ റീജിയണൽ കോർഡിനേറ്റർ എസ് ശ്രീചിത്ത് നിർവ്വഹിച്ചു. വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഓഡിയോ നോട്സ് ചടങ്ങിൽ പ്രകാശനം ചെയ്തു. പഠന വിഭവങ്ങളുടെ നിർമ്മാണവും ശേഖരണവും ,പിയർ ഗ്രൂപ്പ് ലേണിങ്ങ്, പഠന പിന്തുണ ഉറപ്പ് വരുത്തുക, അങ്കണവാടിക്കും ബഡ്സ് സ്കൂളിനും സ്നേഹ സമ്മാനങ്ങൾ കൈമാറൽ, പാലിയേറ്റീവ് യൂണിറ്റിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറൽ, സംസ്ഥാന മത്സര വിജയികളെ അനുമോദിക്കൽ എന്നീ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടന്നു. എൻ എസ് എസ് ജില്ലാ കൺവീനർ എം.കെ ഫൈസൽ, ബേപ്പൂർ ക്ലസ്റ്റർ കൺവീനർ കെ.വി സന്തോഷ് കുമാർ, വാർഡ് കൗൺസിലർ സി.അബ്ദുൽ ഹമീദ്, പി.ടി.എ പ്രസിഡണ്ട് സി പി ഷാനവാസ്, അബ്ദുൽ നാസർ, അഷ്റഫലി പി, മുഹമ്മദ് ഷഫീഖ്, ഫെംനാസ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷനായിരുന്നു. പ്രോഗ്രാം ഓഫീസർ കെ.സി. മുഹമ്മദ് സയിദ് സ്വാഗതവും ആയിഷ സെഫിയ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.