Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ആഘോഷിച്ചു

20 Jan 2026 20:06 IST

MUKUNDAN

Share News :

ഗുരുവായൂർ:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ആഘോഷിച്ചു.ഉത്സവത്തിന് മുമ്പായി 40 ദിവസത്തെ ചുറ്റുവിളക്കുകൾ അരങ്ങേറി.ഇന്ന് രാവിലെ ക്ഷേത്രത്തിൽ നിർമാല്യ ദർശനത്തെ തുടർന്ന് വാകചാർത്ത്,മലർ നിവേദ്യം,കേളി എന്നിവ നടന്നു.പഞ്ചവാദ്യത്തോടുകൂടിയ എഴുന്നള്ളിപ്പ് അരങ്ങേറി.വൈകിട്ട് വിവിധ ദേശങ്ങളിൽ നിന്ന് പൂരം എഴുന്നള്ളിപ്പും നടന്നു.ദീപാരാധനയ്ക്ക് ശേഷം നടക്കൽപറ സമർപ്പണം നടന്നു.തുടർന്ന് ഗുരുതി തർപ്പണത്തോട് ചടങ്ങുകൾ അവസാനിച്ചു.പ്രസിഡന്റ് ബേബി കരിപ്പോട്ട്,വൈസ് പ്രസിഡന്റ് സോമനാഥൻ കടങ്കര,സെക്രട്ടറി ശശി ആനക്കോട്ടിൽ,ട്രഷറർ സുകുമാരൻ എരിഞ്ഞിയിൽ,വി.എസ്.ചന്ദ്രൻ,പി.ബി.ബാബു,എം.കെ.രാജൻ,കെ.വി.ദാസൻ,സി,എസ്.ഗിരീഷ്,എ.വേലായുധകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.




Follow us on :

More in Related News