Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തയ്യൽ തൊഴിലാളികളുടെ അംശാദായ കുടിശ്ശിക അറിയാനുള്ള ഓൺലൈൻ സംവിധാനത്തിനുള്ള വെബ് സൈറ്റ് അടിയന്തിരമായി നടപ്പിലാക്കുവാൻ ബോർഡ് നടപടി കൈക്കൊള്ളണമെന്ന്..

28 Oct 2024 21:25 IST

MUKUNDAN

Share News :

ചാവക്കാട്:തയ്യൽ തൊഴിലാളികളുടെ അംശാദായ കുടിശ്ശിക അറിയാനുള്ള ഓൺലൈൻ സംവിധാനത്തിനുള്ള വെബ് സൈറ്റ് പ്രവർത്തനമാരംഭിച്ചുവെന്നും,ഇതുവഴി തൊഴിലാളികളുടെ കുടിശ്ശിക അറിയാനാകുമെന്ന് പ്രസ്താവന വന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും,നാളിതുവരെ ഇതുപ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും,ലക്ഷങ്ങൾ ചെലവിട്ട് ഏജൻസിയെ ഏൽപ്പിച്ച ഇക്കാര്യം അടിയന്തിരമായി നടപ്പിലാക്കുവാൻ ബോർഡ് നടപടി കൈക്കൊള്ളണമെന്ന് തയ്യൽ തൊഴിലാളി സംഘം(ബിഎംഎസ്)തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.എൻ.വിജയൻ ആവശ്യപ്പെട്ടു.തയ്യൽ തൊഴിലാളി സംഘം ചാവക്കാട് തിരുവത്ര യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിറ്റ് പ്രസിഡന്റ് കെ.ആർ.സ്മിത അധ്യക്ഷത വഹിച്ചു.ബിഎംഎസ് മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ,ആർ.ബി.ഷൈനി,ശ്രീജിത വിനയൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News