Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2025 21:02 IST
Share News :
പുന്നയൂർ:ജനങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്ന പുന്നയൂരിലെ ആലാപാലം ആധുനിക വാതക ശ്‌മശാനം സ്മൃതി പഥം തിങ്കളാഴ്ച്ച വൈകിട്ട് 6.30-ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കുമെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒന്നര കോടി രൂപ ചെലവഴിച്ചാണ് ആധുനിക വാതകശ്‌മശാനം നിർമ്മിച്ചിട്ടുള്ളത്.ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ അധ്യക്ഷത വഹിക്കും.ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും,സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.പുന്നയൂർക്കുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ,സ്ഥിരം സമിതി അധ്യക്ഷരായ ഷെമീം അഷറഫ്,എ.കെ.വിജയൻ,പഞ്ചായത്ത് അംഗം ഷൈബ ദിനേശൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.