Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 12:20 IST
Share News :
മൂലമറ്റം: യാത്രക്കാരുടെ നടുവൊടിടച്ച് മൂലമറ്റം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്. പതിറ്റാണ്ടുകളായി ഇവിടെ പ്രവര്‍ത്തിക്കുന്ന ബസ് സ്റ്റാന്റിന്റെ കാര്യത്തില്‍ അധികൃതര്‍ താല്പര്യം കാണിക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫണ്ട് അനുവദിച്ച് ഓഫീസ് കെട്ടിടവും വര്‍ക്ക്‌ഷോപ്പും പണി നടത്തി. പിന്നീട് പ്രകൃതിക്ഷോഭത്തില്‍ ഇടിഞ്ഞ് പോയ സംരക്ഷണഭിത്തിയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ കൊണ്ട് കെട്ടി റോഷി അഗസ്റ്റിന്‍ ശരിയാക്കി. അതൊതൊഴിച്ചാല്‍ ഇവിടെ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടന്നിട്ടില്ല. വൈദ്യുതി ബോര്‍ഡിന്റെ വര്‍ക്ക്‌ഷോപ്പായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ബസില്‍ ഇരുന്ന് സ്റ്റാന്റില്‍ വന്നാല്‍ നടുവൊടിയും. ടാറിങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി വാഹനങ്ങള്‍ ഓടാത്ത അവസ്ഥയാണ്. ഹൈറേഞ്ചിലേക്ക് പോകുന്ന ബസുകളും തിരിച്ച് വരുന്നവയും വാഗമണിന് പോകുകയും തിരിച്ച് വരുകയും ചെയ്യുന്ന ബസുകളും സ്റ്റാന്റില്‍ ഇറങ്ങിയിട്ടാണ് പോകുന്നത്. വാഹനങ്ങള്‍ സ്റ്റാന്റിന് പുറത്ത് റോഡില്‍ നിര്‍ത്തിയാത്ര കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ട അവസ്ഥയാണ്. 20 സര്‍വീസുകളാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. ശരാശരി ഇവിടത്തെ കളക്ഷന്‍ ദിവസം രണ്ട് ലക്ഷത്തി എണ്‍പതിനായിരവും തൊണ്ണൂറായിരവുമാണ. ശമ്പളവും മറ്റ് ചിലവു ക ളും കഴിഞ്ഞ് പണം മിച്ചമാണ്. പ്രാദേശീക റൂട്ട് മാത്രമാണ് നഷ്ടത്തില്‍ ഓടുന്നത്. അത് ആദിവാസി മേഖലയും മറ്റുമായതുകൊണ്ടും ഓടാതിരിക്കാന്‍ പറ്റാത്തതു കൊണ്ടുമാണ് ഓടുന്നത്. പൊതുവെ സര്‍വീസുകള്‍ എല്ലാം ലാഭകരമാണ. എന്നിട്ടും ബസ് സ്റ്റാന്റ് ടാര്‍ ചെയ്യാനോ കോണ്‍ക്രീറ്റ് ചെയ്യാനോ അധികൃതര്‍ തയ്യാറാകുന്നില്ല. വൈദ്യുതി ബോര്‍ഡ് വര്‍ക്ക്‌ഷോപ്പ് ആക്കിയിരുന്ന കെട്ടിടം മരം വീണ് ഷീറ്റുകള്‍ പൊട്ടി കേഡറുകള്‍ വളഞ്ഞ് നില്‍ക്കുന്നത് ശരിയാക്കി ഷീറ്റ് മാറ്റിയിട്ടാല്‍ ബസുകള്‍ കയറ്റി ഇടാന്‍ ഇഷ്ടം പോലെ സൗകര്യമുണ്ട് അതിനൊന്നും അധികാരികള്‍ തയ്യാറാകുന്നില്ല. സ്റ്റാന്റിന്റെ ശോചന നീയാവസ്ഥ പരിഹരിച്ച് സ്റ്റാന്റ് ടാര്‍ ചെയ്യുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യുണമെന്നും ഏതാനും പുതിയ ബസുകള്‍ കൂടി അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു
Follow us on :
More in Related News
Please select your location.