Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രോഗ്രസ്സ് റിപ്പോർട്ട് അഡ്വ: കെ എം സച്ചിൻ ദേവ് എംഎൽഎ പ്രകാശനം ചെയ്തു

23 Dec 2024 12:09 IST

ENLIGHT MEDIA PERAMBRA

Share News :

 ബാലുശ്ശേരി: കോട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ കഴിഞ്ഞ നാലു വർഷക്കാലത്തെ പൂർത്തീകരിക്കപ്പെട്ട കോടി കണക്കിന് രൂപയുടെ ക്ഷേമ വികസന പ്രവർത്തനങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ട് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ് പ്രകാശനം ചെയ്തു.തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ 95 ശതമാനവും പൂർത്തീകരിക്കപ്പെട്ടു എന്നത് ചൂണ്ടിക്കാണിച്ചാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത്.


 അവിടനല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ആർ.കെ. ഫിബിൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് അധ്യക്ഷതയും വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷൈൻ , കെ.കെ. സിജിത്ത്, സി. കെ. വിനോദൻ മാസ്റ്റർ,ബി.ആർ.ഷാജി , സി. വിജയൻ , ടി. ഷാജു,ശൈലജ തേവടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News