Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താഴക്കോട് എ യൂ പി സ്ക്കൂൾ 75ാം വാർഷകാഘോഷത്തിൻ്റെ നിറവിലേക്ക്.

13 Aug 2024 21:35 IST

UNNICHEKKU .M

Share News :



മുക്കം: താഴക്കോട് എ. യു. പി. സ്കൂളിന്റെ എഴുപത്തിഅഞ്ചാം വാർഷികാഘോഷ പരിപാടികൾക്ക് വിപുലമായ തുടക്കമായി. 'കർണികാരം' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ. എ. ശ്രീ.ലിന്റോ ജോസഫ് നിർവഹിച്ചു.ചിത്രകാരൻ സിഗ്നി ദേവരാജ് ആണ് ലോഗോ രൂപകല്പന ചെയ്തത്.നാടിന് അക്ഷരവെളിച്ചം പകർന്ന താഴക്കോട് എ.യു. പി . സ്‌കൂൾ 2024-25 ൽ എഴുപത്തിഅഞ്ച് വർഷം തികയ്ക്കുകയാണ്. വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർക്ക് അക്ഷര വഴിയിലെ വെളിച്ചമായി പ്രവർത്തിച്ച സ്കൂളിന്റെ എഴുപത്തിഅഞ്ചാം വാർഷികം പൂർവാധ്യാപകരെയും അനധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായി ആഘോഷിക്കാൻ സ്വാഗതസംഘം രൂപീകരിച്ചിരിക്കുകയാണ്. ലോഗോ പ്രകാശന ചടങ്ങിൽ വാർഡ് കൗൺസിലർ ജോഷില സന്തോഷ്, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ദീപ്തി. ടി , സ്വാഗതസംഘം ചെയർമാൻ നളേശൻ. കെ.ടി, അബ്ദുൽ നാസർ. യു.പി , റൈനീഷ് നീലാംബരി,ഹെഡ്മിസ്ട്രസ് മീവാർ. കെ ആർ, അജീഷ്. വി, ഹാഷിദ്. കെ. സി, രഭിത. എൻ. സി, സ്കൂൾ ലീഡർ സ്പിതി സരോജ, ശ്രേയ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News