Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 17:49 IST
Share News :
പെരിന്തൽമണ്ണ : നഗരസഭയുടെ 14- ആം പഞ്ചവത്സര പദ്ധതിയിലെ നാലാം വാർഷിക പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.
നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗം ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. കെ . ശ്രീധരൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.16 വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്ന് 186 ഓളം വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്ത് 16 കോടി 93 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രാരംഭ രൂപം നൽകി. നഗരപരിധിയിലെ യുവതീ യുവാക്കൾക്ക് തൊഴിൽ, തൊഴിൽ പരിശീലനം എന്നിവയുൾപ്പെടുത്തി സേഫ് പദ്ധതി, ആരോഗ്യ-വ്യായാമ സംസ്കാരം വളർത്തുന്നതിന് 6 മേഖലകൾ തിരിച്ച് ആരോഗ്യ സുരക്ഷ പദ്ധതി,
ജനമൈത്രി പോലീസ്,സ്റ്റുഡന്റസ് പോലിസ് കേഡറ്റ് എന്നിവരുടെ സഹകരണത്തോടെ വാർഡ് തല സാമൂഹ്യ സുരക്ഷ പദ്ധതി
എന്നിവയാണ് പ്രധാനപ്പെട്ട പുതിയ പദ്ധതികൾ.സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ.ഷാൻസി, കെ.ഉണ്ണികൃഷ്ണൻ , മൻസൂർ നെച്ചിയിൽ എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ് സ്വാഗതവും പ്രൊജക്റ്റ് കോർഡിനേറ്റർ കിനാതിയിൽ സ്വാലിഹ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.