Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 16:59 IST
Share News :
ഒറ്റപ്പാലം :നാടിൻ്റെ ആശങ്കയിൽ കണ്ണി ചേർന്ന് കുരുന്നുകളും.
ജീവന് ഭീഷണിയുയർത്തുന്ന അനങ്ങൻ മലയിലെ കരിങ്കൽ ക്വാറിയിലെ ഖനനം നിർത്തലാക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സബ് കളക്ടർക്ക് നിവേദനം നൽകാനെത്തിയത് . പനമണ്ണ
യു പി സ്കൂളിലെ വിദ്യാർത്ഥികളാണ് ഒറ്റപ്പാലം സബ് കളക്ടർ ഡോ മിഥുൻ പ്രേം രാജിനെ ചെന്നു
കണ്ട് നിവേദനം സമർപ്പിച്ചത്. വയനാട്ടിലെ ദുരന്തം അറിഞ്ഞതു മുതൽ ഞങ്ങൾക്ക് ഉറങ്ങാൻ കഴിയാറില്ലെന്നും വയനാട്ടിലെ കൂട്ടുകാരുടെ ദുരന്തം തങ്ങൾക്കും നേരിടേണ്ടി വരുമോ എന്ന ആശങ്കയാണ് തങ്ങളെ അലട്ടുന്നതെന്നും വിദ്യാർത്ഥികൾ സബ് കളക്ടറെ ധരിപ്പിച്ചു.
പ്രധാനധ്യാപിക ബീനയടക്കമുള്ള സ്കൂളിലെ അധ്യാപകരും വൈസ് പ്രസിഡൻ്റ് താഹിറിൻ്റെ നേതൃത്വത്തിലുള്ള
പി ടി എ അംഗങ്ങളും മാനേജ്മെൻ്റ് പ്രതിനിധിവി ശ്രീഹരിയും വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു. വിദ്യാർത്ഥികളറിയിച്ച ആശങ്ക പരിഹരിക്കാൻ ഇടപെടാൻ ശ്രമിക്കുമെന്ന് സബ് കളക്ടർ ഉറപ്പു നൽകി .
Follow us on :
More in Related News
Please select your location.