Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവകാരുണ്യ പ്രവർത്തകൻ ശശിരാജൻ പനയങ്ങാടിന് മുതുവല്ലൂർ പഞ്ചായത്തിന്റെ ആദരം

25 May 2024 22:17 IST

Saifuddin Rocky

Share News :


മുതുപറമ്പ :മുതുവല്ലൂർ പരിരക്ഷയുടെ കീഴിലുള്ള നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്കുള്ള നോട്ട് പുസ്തകവിതരണം ജീവകാരുണ്യ പ്രവർത്തകനായ ശശിരാജൻ പനയങ്ങാട് നിർവഹിച്ചു. മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് നോട്ട് പുസ്തകം ഏറ്റുവാങ്ങി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നജ്മ ബേബി, സെക്രട്ടറി അഷറഫലി,പഞ്ചമി,സുശീല, മണിരഥൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശശിരാജനെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. മുജീബ് സ്വാഗതവും ഷിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News