Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ സർവീസ് പരീക്ഷ പരിശീലനത്തിന്റെ ഫൗണ്ടേഷൻ ക്ലാസുകളുടെ ഓറിയന്റേഷൻ ക്യാമ്പും,അഭിരുചി പരീക്ഷയും നടത്തി

11 Aug 2024 19:27 IST

MUKUNDAN

Share News :

ചാവക്കാട്:കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും,നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ചാവക്കാട് ചാപ്റ്ററും ചേർന്ന് സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന്റെ ഫൗണ്ടേഷൻ ക്ലാസുകളുടെ ഓറിയന്റേഷൻ ക്യാമ്പും,അഭിരുചി പരീക്ഷയും മണത്തല ശ്രീചിത്ര ആയുർവേദ നേഴ്സിങ് ഹോമിൽ നടത്തി.നമ്മൾ ചാവക്കാട്ടുകാർ പ്രസിഡന്റ് ഡോ.പി.വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.കെ.ഷബീർ അധ്യക്ഷത വഹിച്ചു.കെ.സി.ശിവദാസ്,രവി ചങ്കത്ത്,എം.എ.മൊയ്തീൻഷാ,പി.എൻ.കൃഷ്ണൻ കുട്ടി,പി.എം.സ്മിത എന്നിവർ പ്രസംഗിച്ചു.സംസ്ഥാന പിടിഎ ജനറൽ സെക്രട്ടറി കെ.എം.ജയപ്രകാശ് ക്ലാസ്സ്‌ നയിച്ചു.

Follow us on :

More in Related News