Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കും

01 Aug 2024 17:25 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഉരുൾപൊട്ടൽ ഭീഷണിയുള്ള മേലൂർ ഒന്നാം വാർഡിലെ 52 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാൻ ദുരന്ത ബാധിത അമ്പലപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. സ്വകാര്യ സ്ഥലങ്ങളിലെ മരം / ചില്ലകൾ മുറിച്ചു നീക്കാനായുളള പരാതികൾ 5 ന് അദാലത്ത് സംഘടിപ്പിച്ച് പരിഹരിക്കുവാനും തീരുമാനമായി. മഴക്കെടുതിയിൽ തകർന്ന റോഡുകളും കലുങ്കുകളും മുൻ ഗണന നിശ്ചയിച്ച് നടപടി സ്വീകരിക്കും. ജല ജീവൻ മിഷൻ്റെ കുടിവെള്ള പദ്ധതിയിൽ തകരാറിലായ റോഡുകളുടെ പട്ടിക ശേഖരിക്കാനും മൂന്ന് ഘട്ടങ്ങളിലായി പുനരധിവാസ പ്രവർത്തനം നടത്താനും തീരുമാനമായി. പെരുങ്കുറിശി കാഞ്ഞിരക്കടവ് ഭാഗത്തെ തോടു ഗതിമാറി ചുനങ്ങാടുണ്ടായ കൃഷി നാശം സംബന്ധിച്ച് ചെറുകിട ജലസേചന വകുപ്പുമായി ചേർന്ന് തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ പഞ്ചായത്ത് നൽകാനും യോഗം തീരുമാനിച്ചു.

 അഡ്വ . കെ പ്രേംകുമാർ എം എൽ എ സംബന്ധിച്ചു.

Follow us on :

More in Related News