Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 17:07 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി മുസ്ലിംലീഗിലെ കെ പി ഫിറോസ് തെരഞ്ഞെടുക്കപ്പെട്ടു.മുപ്പതാം വാർഡ്(പാലക്കപറമ്പ് )കൗൺസിലറായ ഫിറോസ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 7 അംഗങ്ങളാണ് സ്ഥിരം സമിതിയിൽ ഉള്ളത്. ഇതിൽ രണ്ടുപേർ ഹാജരായില്ല. പങ്കെടുത്ത അഞ്ചുപേരിൽ ഹാജരായ ഏക സിപിഎം അംഗം നാമനിർദ്ദേശപത്രിക നൽകിയതുമില്ല.
കോഴിക്കോട് അപ്സര തിയേറ്ററിൽ ബോംബ് ഭീഷണി https://enlightmedia.in/news/preview/bomb-threat-to-kozhikode-apsara-theatre നേരത്തെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്ന അഷ്‌റഫ് മടാൻ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹ്റാബി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ അഷ്‌റഫ് മടാൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.മിനി മോൾ, റംല കൊടവണ്ടി, നിത സഹീർ, കൗൺസിലർമാരായ കോട്ടയിൽ വീരാൻ കുട്ടി, കെ കെ ഫാറൂഖ്, താന്നിക്കൽ ചെറിയാപ്പു(സൈതലവി), എം.ഷാഹിദ, സൗമ്യ പി , ജിൻഷാ, ഉമ്മുകുൽസു, ബിന്ദു കെ കെ, സെക്രട്ടറി ഫിറോസ് ഖാൻ, റവന്യൂ ഇൻസ്പെക്ടർ അനീഷ് എന്നിവർ പങ്കെടുത്തു.
കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകൾ ചേർന്ന് നഗരസഭ ആവുന്നതിനു മുൻപ് നെടിയിരുപ്പ് പഞ്ചായത്തിന്റെ അധ്യക്ഷ പദം അലങ്കരിച്ച വ്യക്തി കൂടിയാണ് കെ പി ഫിറോസ്.
Follow us on :
Tags:
More in Related News
Please select your location.